നാലിൽ ആരംഭിക്കുന്ന നമ്പറുകളുടെ റേഞ്ച് തുറക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റ് സിറ്റി: 
നാലിൽ ആരംഭിക്കുന്ന നമ്പറുകളുടെ റേഞ്ച് തുറക്കാനൊരുങ്ങി കുവൈറ്റ്. വെര്‍ച്വല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരുടെ ഉപയോഗത്തിനായാണ് നാലില്‍ (41000000 43999999) ആരംഭിക്കുന്ന നമ്പറുകളുടെ റേഞ്ച് തുറക്കാന്‍ കുവൈറ്റ് കമ്മ്യൂണിക്കേഷന്‍ & ഐടി റെഗുലേറ്റി അതോറിറ്റി തീരുമാനിച്ചത്.പുതിയ റേഞ്ചില്‍ 30 ലക്ഷം നമ്പറുകളുടെ കപ്പാസിറ്റിയുണ്ടാകും. കുവൈറ്റിലെ ഓരോ ടെലികോം കമ്പനിക്കും 10 ലക്ഷം നമ്പറുകള്‍ ഇതിന്റെ ഭാഗമായി ലഭിക്കും.