എല്ലാ രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുവാനൊരുങ്ങി കുവൈറ്റ്

കുവൈറ്റ് സിറ്റി :
എല്ലാ രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുവാനൊരുങ്ങി കുവൈറ്റ്. നേരത്തെ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്കുൾപ്പടെ സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, രോഗമുക്തരാണെന്ന് തെളിയിക്കുന്ന പിസിആര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് കുവൈറ്റിലേക്ക് യാത്ര ചെയ്യാന്‍ വേണ്ട പ്രധാനപ്പെട്ട രേഖകള്‍.