കോഴിക്കോട് പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

കോഴിക്കോട് :
താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.അണ്ടോണ സ്വദേശി മുഹമ്മദ് മിന്‍ഹാജ് (16) ആണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം.കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം.വെള്ളം
കുറഞ്ഞ ഭാഗത്ത് കുളിക്കുകയായിരുന്ന മിന്‍ഹാജ് ചുഴിയില്‍ അകപ്പെട്ട് ഒഴുക്കിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാർ മിന്‍ഹാജിനെ ആശുപത്രിയില്‍ എത്തിച്ചു.
എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

കൂടത്തായി സെന്റ് മേരീസ് സ്‌കൂളിൽ നിന്നും പത്താം തരം പൂർത്തിയാക്കിയ മിന്‍ഹാജ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുമ്പോഴാണ് ദാരുണമായ മരണം.
,