മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേന ജില്ലയിൽ

കോട്ടയം:
തുടർച്ചയായുള്ള കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേന കോട്ടയം ജില്ലയിലെത്തി. ടീം കമാൻഡർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ 22 അംഗ സംഘമാണ് എത്തിയത്. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലാണ് ക്യാമ്പ്.