കൊച്ചി-യുകെ വിമാന സർവീസുകൾ പുനരാരംഭിച്ചു

കൊച്ചി :
കൊച്ചിയില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇന്ത്യയെ റെഡ് പട്ടികയില്‍ നിന്ന് ആംബെര്‍ പട്ടികയിലേക്ക് ബ്രിട്ടന്‍ മാറ്റിയതോടെയാണ് യാത്ര സുഗമമായത്. വെള്ളിയാഴ്ച മുതൽ സര്‍വീസുകള്‍ ആരംഭിക്കുവാനാണ് തീരുമാനമായിരിക്കുന്നത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് എല്ലാ ബുധനാഴ്ചയും എയര്‍ ഇന്ത്യയുടെ ഹീത്രു സര്‍വീസ് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.എല്ലാ ബുധനാഴ്ചയും പുലര്‍ച്ചെ 3.45ന് കൊച്ചിയിലെത്തുന്ന വിമാനം 5.50ന് ഹീത്രുവിലേക്ക് മടങ്ങുമെന്ന് സിയാല്‍ എംഡി എസ് സുഹാസ് അറിയിച്ചു. യൂറോപ്പിലേക്ക് നേരിട്ടുള്ള സര്‍വീസ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാര്‍ക്കിങ്, ലാന്‍ഡിങ് ചാര്‍ജുകള്‍ എന്നിവ സിയാല്‍ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കേരളത്തില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് സര്‍വീസുള്ള ഏക വിമാനത്താവളമായി ഇതോടെ കൊച്ചി മാറുകയാണ്.