കുതിച്ചുയർന്ന് യാത്രാ നിരക്ക് ; കൊച്ചി-കുവൈറ്റ് വിമാന ടിക്കറ്റ് നിരക്ക് 2.45 ലക്ഷം രൂപ

കുവൈറ്റ് സിറ്റി :
കൊച്ചിയില്‍ നിന്ന് കുവൈറ്റിലേക്കുള്ള വിമാനയാത്ര നിരക്കിൽ വൻ വർധന.2,43,308 രൂപയാണ് കൊച്ചിയില്‍ നിന്ന് കുവൈറ്റിലേക്കുള്ള യാത്ര നിരക്ക്.ജസീറ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റില്‍ സെപ്തംബര്‍ 9നുള്ള നിരക്കാണ് 2,43,308 ആയി കാണിക്കുന്നത്. കുറഞ്ഞ നിരക്ക് ഈ മാസം 21നാണ്, 1,27,808 രൂപ. കോവിഡിനെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാന സര്‍വീസിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ജസീറ ഒഴികെ മറ്റ് വിമാന കമ്പനികള്‍ ഇത് വരെ ബുക്കിങ് ആരംഭിച്ചിട്ടില്ല.ഇതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമായത്. നേരത്തെ കേരളത്തില്‍ നിന്ന് കുവൈറ്റിലേക്ക് പറക്കാന്‍ പരമാവധി 15,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. തിരക്കേറിയ സമയമാവുമ്പോൾ ഇത് 32000ന് മുകളിലേക്ക് എത്തിയിരുന്നില്ല.