കാക്കനാട് ലഹരിമരുന്ന് കേസ് ; കോടികളുടെ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ട് എന്ന് പോലീസ് ; കൂടുതൽ പ്രതികൾ വലയിലാകും

കൊച്ചി:
കാക്കനാട് ലഹരിമരുന്ന് കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പൊലീസ്.പ്രതികള്‍ കേരളത്തിലേക്ക് കോടികളുടെ ലഹരിമരുന്ന് കടത്തിയിട്ടുണ്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ശങ്കര്‍ അറിയിച്ചു.കേസില്‍ കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാകും. കഴിഞ്ഞ ദിവസം മാത്രം 11 കോടി രൂപയുടെ എംഡിഎംഎ പിടികൂടിയിരുന്നു. സംസ്ഥാനത്ത് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളില്‍ പ്രധാനികളാണ് ഇപ്പോള്‍ വലയില്‍ ആയിരിക്കുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു.കഴിഞ്ഞ ദിവസം സ്ത്രീകൾ ഉൾപ്പെടെയുള്ള ഏഴ് അംഗ സംഘത്തിനെയാണ് പോലീസ് പിടി കൂടിയത്. ഇവർ പിടിയിലായതിന് പിന്നാലെയാണ് പോലീസിന്റെ ഈ പുതിയ വെളിപ്പെടുത്തൽ.