കിസാൻ സമ്മാൻ നിധി അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമം: കർഷക മോർച്ച പ്രതിഷേധ ധർണ നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: എൽ.ഡി.എഫ് സർക്കാർ വിളകൾക്കു പ്രഖ്യാപിച്ച താങ്ങുവില നടപ്പാക്കാത്തതിലും കിസ്സാൻ സമ്മാൻ നിധി അർഹരായ കർഷകർക്ക് നൽകാതെ പദ്ധതി അട്ടിമറിക്കുന്ന, സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും കർഷകമോർച്ച കോട്ടയത്ത് ഗാന്ധിസ്ക്വയറിൽ ധർണ നടത്തി.

കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി നന്ദൻ നട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗം ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ് ഉദ്ഘാടനം ചെയ്തു. മഹേഷ് താമരശ്ശേരി, റ്റി.റ്റി.സന്തോഷ്, ഹരി കിഴക്കേക്കുറ്റ്, കെ.യു.രഘു എന്നിവർ പ്രസംഗിച്ചു.