24 മണിക്കൂറിനിടെ രാജ്യത്ത് 36083 കൊവിഡ് കേസുകൾ: പകുതിയും കേരളത്തിൻ

ന്യൂ‌ഡല്‍ഹി :
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതിൽ പകുതിയിലധികം കേസുകളും കേരളത്തിൽ നിന്ന്. രാജ്യത്ത് 36,083 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചപ്പോൾ , കേരളത്തിൽ 18000 കടന്നു കേസുകൾ. രാജ്യത്ത് ഇതുവരെ 493 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 37,927 പേര്‍ രോഗമുക്തരായി. ആകെ രോഗികള്‍ 3,21,92,576. ആകെ മരണം 4,31,225. നിലവില്‍ 3,85,336 പേര്‍ ചികിത്സയിലാണ്. രാജ്യത്താകെ 54,38,46,290 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്.