തിരികെ സ്കൂളിലേക്ക് ; സംസ്ഥാനത്ത് സ്കൂൾ തുറക്കൽ മുന്നൊരുക്കൾക്കായി 80 ലക്ഷം അധ്യാപകർ

തിരുവനന്തപുരം :
നവംബർ ഒന്നിന്‌ സ്‌കൂൾ തുറക്കാൻ സർക്കാർ തയ്യാറാക്കിയ മാർഗരേഖ പ്രകാരം തിങ്കളാഴ്‌ച മുഴുവൻ പൊതുവിദ്യാലയത്തിലും അധ്യാപകരെത്തി. ‘തിരികെ സ്‌കൂളിലേക്ക്‌’ സന്ദേശവുമായി സ്‌കൂൾ തുറക്കൽ മുന്നൊരുക്കങ്ങൾക്കായി 1. 80 ലക്ഷം അധ്യാപകരാണ്‌ സ്‌കൂളുകളിലെത്തിയത്‌. തുടർ പ്രവൃത്തിദിനങ്ങളിലും ഇവർ സ്കൂളിലെത്തും.  

സ്‌റ്റാഫ്‌ കൗൺസിൽ ചേർന്ന്‌ മുന്നൊരുക്കങ്ങൾ വിലയിരുത്തും. സ്‌കൂളിനെ ഒറ്റ യൂണിറ്റായി പരിഗണിച്ച്‌ ആരോഗ്യസംരക്ഷണ സമിതിയുമായി ചേർന്ന്‌  ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകും.  

മറ്റു ചുമതലകൾ
● ക്ലാസ്‌ ടീച്ചർമാർ അവരവരുടെ ക്ലാസിലെ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കണം.

● താമസസ്ഥലം, സ്‌കൂളിലേക്കുള്ള ദൂരം, താമസിക്കുന്ന തദ്ദേശഭരണ സ്ഥാപനം, വാർഡ്‌, വീട്ടിലെ അംഗങ്ങൾ, അവരുടെ പ്രായം,  വാക്‌സിൻ എടുത്തവർ, എത്ര ഡോസ്‌, സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്ര എന്നീ വിവരമാണ്‌ ശേഖരിക്കുക.

● മുഴുവൻ രക്ഷിതാക്കളെയും വിദ്യാർഥികളെയും വിളിച്ച്‌ ഒന്നാം തീയതി സ്‌കൂളിലെത്താൻ ആത്മവിശ്വാസം പകരണം.

●  ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ മുഴുവൻ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും നൽകണം.

● കുട്ടികൾ പാലിക്കേണ്ട കോവിഡ്‌ പെരുമാറ്റ രീതി മുൻകൂട്ടി തയ്യാറാക്കി രക്ഷിതാക്കൾക്ക്‌ നൽകണം.

● സ്‌കൂളിൽ വരാൻ സാധിക്കാത്തവർക്കുള്ള പഠന, അനുബന്ധ പ്രവർത്തനങ്ങൾ തയ്യാറാക്കണം.

● ഓഫ്‌ലൈൻ, ഓൺലൈൻ സമ്മിശ്ര രീതിക്കുള്ള ക്രമീകരണം ഏർപ്പെടുത്തണം