സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു ; പവന് 35,200 ; ഗ്രാമിന് 4400

കൊച്ചി:
ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,200 ആയി.ഗ്രാമിന് പത്തു രൂപ താഴ്ന്ന് 4400ല്‍ എത്തി.ഇന്നലെ ഗ്രാമിന് എണ്‍പതു രൂപ ഉയര്‍ന്ന് 35,280 ആയിരുന്നു. മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 35,440 രൂപയായിരുന്നു വില. പിന്നീട് ഇത് 35,600 വരെയെത്തി.