പിഎസ്‌സി ഒക്ടോബറിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

തിരുവനന്തപുരം:
ഒക്​ടോബര്‍ മാസം നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റി വച്ചതായി കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ അറിയിച്ചു. സാ​ങ്കേതികമായ കാരണങ്ങളാലാണ് പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചത് .ഒക്​ടോബര്‍ 23ന്​ നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്​ മുഖ്യ പരീക്ഷ നവംബര്‍ 20ലേക്ക്​ മാറ്റി. ഒക്​ടോബര്‍ 30ന്​ നടക്കേണ്ടിയിരുന്ന ലാസ്റ്റ്​ ഗ്രേഡ്​ സെര്‍വന്‍റ്​സ്​, ബോട്ട്​ ലാസ്​കര്‍, സീമാന്‍ എന്നീ തസ്​തികകളുടെ മുഖ്യപരീക്ഷ നവംബര്‍ 27ലേക്കും മാറ്റിയതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.