കോവിഡ്‌ : കേരളത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത ; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി ഉണ്ടായേക്കും

തിരുവനന്തപുരം:
അടുത്തയാഴ്ചയോടെ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കും. വാര്‍ഡ് തലത്തില്‍ നിന്നും മൈക്രോ കണ്ടെയിന്മെന്റ് തലത്തിലേക്ക് നിയന്ത്രണങ്ങള്‍ നീങ്ങും.കൂടാതെ ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാനുള്ള അനുമതിയും ലഭിക്കും.

നേരത്തെ തന്നെ കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കാന്‍ തീരുമാനിച്ചിരുന്നു. അടുത്ത മാസം സ്കൂളുകളും തുറന്നേക്കും. കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിന് കരുത്താകുന്നത് വാക്സീനേഷന്‍ മുന്നേറിയതിലെ ആശ്വാസമാണ്. സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് ഈ മാസം മുപ്പതിനകം സമ്പൂര്‍ണ്ണ ആദ്യഡോസ് വാക്സിന്‍ എന്ന നിലയിലേക്കാണ്.

ഒന്നാം ഡോസ് വാക്‌സിന്‍ 78 ശതമാനം പേര്‍ എടുത്തപ്പോള്‍ രണ്ടാം ഡോസ് 30 ശതമാനം പേര്‍ എടുത്ത് കഴിഞ്ഞു.3 ശതമാനം പേര്‍ക്ക് ഒരു ഡോസും 50 ശതമാനം പേര്‍ക്ക് രണ്ട് ഡോസും 45 വയസിന് മേലെ പ്രായമുള്ളവര്‍ക്ക് നല്‍കി കഴിഞ്ഞു.