കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങി കേരള സർക്കാർ; തീരുമാനം ചൊവ്വാഴ്ച

തിരുവനന്തപുരം:
കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങി കേരള സർക്കാർ. നിലവിലെ നിയന്ത്രണങ്ങൾ ആൾകൂട്ടം ഉണ്ടാക്കുകയാണ് എന്ന വിമർശനത്തെ തുടർന്നാണ് തീരുമാനം. ആരോഗ്യ വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയുമായി ചർച്ച ചെയ്തതിനെ തുടർന്നാരിക്കും തീരുമാനം.

ടി പി ആർ കൂടിയ ഇടങ്ങങ്ങളിൽ മൈക്രോ കണ്ടൈൻമെൻറ് മേഖലകളാക്കി തിരിച്ച നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് പദ്ധതി. വരന്ത്യ ലോക്കഡോൺ ഉണ്ടാരിക്കില്ല. എല്ലാ ദിവസവും കടകൾക്ക് തുറക്കാം. പ്രവർത്തന സമയവും കൂട്ടാം. വിവാഹം, മരണം എന്നീ പൊതു ചടങ്ങുകൾക്ക് നിയന്ത്രണം തുടരും. ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കാൻ മാർഗങ്ങൾ ഉണ്ടകണം. പോലീസ് നീരീക്ഷണം ശക്തമാക്കും.

രോഗവ്യാപനത്തിൽ വര്ധനവുണ്ടെങ്കിലും ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുതൽ അല്ല. വാക്‌സിനേഷൻ ഫലപ്രദമാണെന്നതിന്റെ സൂചനയാണിത്. അതിനാൽ വാക്‌സിനേഷൻ കൂടുതൽ ഊര്ജിതമാക്കണം.