ബെവ്കോ മദ്യവില്പനശാലകളിൽ തിരക്ക് ; അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി

എറണാകുളം :
കോവിഡ്‌ വ്യാപന പശ്ചാത്തലത്തിൽ ബെവ്കോ മദ്യവില്പനശാലകളിൽ അനുഭവപ്പെടുന്ന അനിയന്ത്രിത തിരക്കിനെതിരെ ശക്തമായ വിമർശനമുയർത്തി ഹൈകോടതി.
മദ്യ വിൽപ്പന ശാലകളിലെ തിരക്ക് ഒഴിവാക്കാൻ
സർക്കാർ നടപടിയെടുക്കുമെന്ന് കരുതിയാണ് കാത്തിരിക്കുന്നത് നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നാക്കം പോവരുത്. അടുത്ത തവണ കേസ് പരി​ഗണിക്കുമ്പോൾ നടപടികൾ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.
അടിസ്ഥാന സൗകര്യമില്ലാത്ത എത്ര ബെവ്കോ ഔട്ട്ലെറ്റുകൾ പൂട്ടിയെന്നും ഹൈക്കോടതി ചോദിച്ചു.മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതുമായ ഷോപ്പുകളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം വേണമെന്നും കോടതി പറഞ്ഞു.എന്നാൽ മൂന്ന് ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിച്ചതായും 24 എണ്ണം മാറ്റി സ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും 24 ഔട്ട്ലെറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും 38 എണ്ണം തുടർന്നു കൊണ്ടു പോകാൻ തീരുമാനിച്ചതായും ബെവ്കോ അറിയിച്ചു. ഹർജി ഹൈക്കോടതി സെപ്റ്റംബർ 16ലേക്ക് മാറ്റി.