രാമപുരത്ത് കോൺഗ്രസ്സിൽ നിന്നും നേതാക്കൾ കേരളാ കോൺഗ്രസ്സ് (എം) ലേക്ക്

കോട്ടയം:
കോൺഗ്രസ്സ് രാമപുരം മണ്ഡലം പ്രസിഡന്റും, സി.സി.സി മെമ്പറും മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഡി. പ്രസാദ് ഭക്തിവിലാസത്തിന്റെ നേതൃത്വത്തിൽ നേതാക്കൾ കോൺഗ്രസ്സ് വിട്ട് കേരളാ കോൺഗ്രസ്സ് (എം) പാർട്ടിയിൽ അംഗത്വം സ്വീകരിച്ചു. കോട്ടയത്തെ കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ ജോസ് കെ.മാണി നേതാക്കളെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.

ഇടതുമുന്നണിയുടെ ജനക്ഷേമപ്രവർത്തനങ്ങളെപ്പോലും എതിർക്കുകയും ജനവിരുദ്ധരായ നേതാക്കളെ അരിയിട്ട് വാഴിക്കുകയും ചെയ്യുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളോടുള്ള എതിർപ്പാണ് നേതാക്കളെ രാജിയിലേക്ക് നയിച്ചത്. എൽ.ഡി.എഫ് സർക്കാർ ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക പാർപ്പിട മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ കുതിച്ചുചാട്ടത്തെ കാണാതിരിക്കുവാൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന തങ്ങൾക്കാവില്ലെന്ന് ഈ നേതാക്കൾ വ്യക്തമാക്കുന്നു.

കർഷകരോടുള്ള അനുഭാവവും മുന്നണി മര്യാദകൾക്കായി വിട്ടുവീഴ്ച ചെയ്ത് രാഷ്ട്രീയ സത്യസന്ധത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ജോസ് കെ.മാണി നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ്സ് (എം) ൽ ചേർന്ന് പ്രവർത്തിക്കുവാൻ തങ്ങൾക്ക് സന്തോഷമുണ്ട്. കോൺഗ്രസ്സ് പാർട്ടിയിൽ ജനാധിപത്യവും മതേതരത്വവും നഷ്ടപ്പെട്ടിരിക്കുന്നു. കേരളാ കോൺഗ്രസ്സ് (എം) ന്റെ ജനാധിപത്യ പ്രവർത്തനങ്ങളും സാമൂഹ്യകാഴ്ചപ്പാടുകളും ആ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുന്നു. ദേശീയ, സംസ്ഥാന തലങ്ങളിൽ എന്നപോലെ രാമപുരത്തും കോൺഗ്രസ്സ് നാഥനില്ലാക്കളരി ആയിരിക്കുന്നു.

മഹിളാ കോൺഗ്രസ്സ് പാലാ നിയോജകമണ്ഡലം മുൻ പ്രസിഡന്റും മുൻ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന ലിസി ബേബി മുളയിങ്കൽ, കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് ജേക്കബ് തോമസ് കണിയാരകത്ത്, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ജാൻസി ഫിലിപ്പോസ് കല്ലടയിൽ, ചേറ്റുകുളം വാർഡ് പ്രസിഡന്റ് ബിജു മാമ്പള്ളിക്കുന്നേൽ, യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം സെക്രട്ടറി സെബാസ്റ്റ്യൻ ജോസ് പൗവ്വത്തിൽ, ജോണി കല്ലടയിൽ എം.എം ബേബി മുളയാങ്കൽ എന്നിവരാണ് ഇന്ന് ഡി. പ്രസാദിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് പാർട്ടി വിട്ട് കേരളാ കോൺഗ്രസ്സ് (എം) ലേക്ക് കടന്നുവന്ന് മെമ്പർഷിപ്പ് സ്വീകരിച്ചത്.

കോട്ടയത്ത് നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴിക്കാടൻ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ എം.എൽ.എ, വിജി എം.തോമസ്, ജോസഫ് ചാമക്കാല, ഫിലിപ്പ് കുഴികുളം, ബൈജു ജോൺ പുതിയിടത്തുചാലിൽ, സണ്ണി പൊരുന്നക്കോട്ട്, അലക്‌സി തെങ്ങുംപള്ളിൽ, നിർമ്മല ജിമ്മി, ബെന്നി തെരുവത്ത്, ടൈറ്റസ് മാത്യു, എം.എ ജോസ് മണ്ണാട്ട്മറ്റം, ജോമോൻ തോമസ്, ബെന്നി ആനത്തറ, സെല്ലി ജോർജ്, സ്മിത അലക്‌സ്, സോമരാജ് വരകപ്പിള്ളിൽ ജയചന്ദ്രൻ വരകപ്പിള്ളിൽ, സുജയ് ആർ. കൃഷ്ണ, ജ്യോതിസ് ജോർജ്, ജിജി മങ്ങാട്ട്, അജോയ് തോമസ് , സഞ്ജയ് മറ്റക്കാട്ട് എന്നിവർ സംസാരിച്ചു.