നിയമസഭാ കയ്യാങ്കളി കേസ് ഈ മാസം 31ലേക്ക് മാറ്റി; കേ​സി​ൽ ക​ക്ഷി ചേരണമെന്ന ചെന്നിത്തലയുടെ ആവശ്യത്തെ എതിർത്ത് പ്രോ​സി​ക്യൂ​ഷൻ

തി​രു​വ​ന​ന്ത​പു​രം:
നിയമസഭാ കയ്യാങ്കളി കേസ് ഈ മാസം 31ലേക്ക് മാറ്റി. പ്രതികള്‍ നൽകിയ വിടുതൽ ഹർജിയും രമേശ് ചെന്നിത്തലയുടെ ത‍ടസ്സ ഹർജിക്കായുള്ള അപേക്ഷയുമാണ് 31ന് പരിഗണിക്കുന്നത്. തി​രു​വ​ന​ന്ത​പു​രം സി​ജ​ഐം കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേസ് പരിഗണിച്ചപ്പോള്‍ വിടുതൽ ഹർ‍ജിയില്‍ വാദം കേള്‍ക്കണമെന്ന് പ്രതികളുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. അ​തേ​സ​മ​യം കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ അ​പേ​ക്ഷ ന​ൽ​കി.

ചെ​ന്നി​ത്ത​ല​യ്ക്ക് കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ അ​വ​കാ​ശ​വാ​ദം. 2015 മാ​ർ​ച്ചി​ൽ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ ധ​ന​മ​ന്ത്രി കെ.​എം.​മാ​ണി​യെ ത​ട​യാ​ൻ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​മാ​ണ് കേ​സി​ന് കാ​ര​ണം.

മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി, കെ.​ടി.​ജ​ലീ​ൽ എം​എ​ൽ​എ, മു​ൻ​മ​ന്ത്രി ഇ.​പി.​ജ​യ​രാ​ൻ, കെ.​അ​ജി​ത്ത്, കെ.​കു​ഞ്ഞ​ഹ​മ്മ​ദ് മാ​സ്റ്റ​ർ, സി.​കെ.​സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്.