രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലും: ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി:

രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമെന്നു ആരോഗ്യ മന്ത്രലയം. ഒരു ആഴ്ചത്തെ കോവിഡ് വിശകലനം ചെയ്യവ്വെ ആരോഗ്യ മന്ത്രലയ വക്താവ് ലവ് അഗർവാൾ ആണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കേരളത്തിൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട്‌ ചെയ്ത കണക്കു അനുസരിച്ചു 51.51% കേസുകൾ ഉണ്ട്. കേരളം, തമിഴ്നാട്, ഹിമാചൽ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജില്ലകളിൽ രോഗികൾ കൂടുന്നതായി ആണ് കാണുന്നത്. ഇന്ത്യയിൽ ആകെ മൊത്തം 37 ജില്ലകളിൽ ആണ് ഈ തരത്തിൽ രോഗികളുടെ എന്നതിൽ വർദ്ധനവ് വരുന്നത്.
കണക്കുകൾ പ്രകാരം ആകെ 87 ഡെൽറ്റ വകഭേത കേസുകൾ ആണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതെന്നു എൻ സി ഡി സി ഡയറക്ടർ അറിയിച്ചു. ആയതിനാൽ മുന്നത്തെ പോലെ ഡെൽറ്റ വകഭേതം കടുക്കില്ലന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആർ വാല്യൂ ഒന്നോ അതിൽ കൂടുതലോ ആണെന്നും കേരളത്തിന്‌ പ്രതേക പരിഗണന കൊടുക്കേണ്ട സമയമാണിത്തിന്നും ഡോ. വി. കെ. പോൾ അഭിപ്രായപെട്ടു. എൻ ഈ ജി വി എ ക് ഉം ആയിട്ട് കോവിഡ് വാക്‌സിനേൻറെ അതിവേഗം ഡോസ് നൽകുന്നതിനെ പറ്റി ചർച്ച നടത്തിയെന്നും അദ്ദേഹം കൂട്ടി ചേർത്തു.