കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം വീണ്ടും ഇന്ത്യൻ ക്രിക്കറ്റിന് വേദിയാകുന്നു; നടക്കുക ‘ഇന്ത്യ-വെ​സ്റ്റി​ൻ​ഡീസ്’ മത്സരം

മും​ബൈ:
തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം വീണ്ടും ഇന്ത്യൻ ക്രിക്കറ്റിന് വേദിയാകുന്നു. വെ​സ്റ്റി​ൻ​ഡീ​സു​മാ​യു​ള്ള ടി-20 ​പ​ര​മ്പ​ര​യാണ് ഇവിടെ നടക്കുക. ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്.

അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി 20നാണ് മത്സരം. വി​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ൽ​സ​ര​മാ​ണ് കാ​ര്യ​വ​ട്ട​ത്ത് ന​ട​ക്കു​ന്ന​ത്. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ൽ​സ​രം ക​ട്ട​ക്കി​ലും ര​ണ്ടാം മ​ൽ​സ​രം വി​ശാ​ഖ​പ​ട്ട​ണ​ത്തു​മാ​ണ് ന‌​ട​ക്കു​കയെന്ന് ബിസിസിഐ അറിയിച്ചു.