അഭ്യൂഹങ്ങള്‍ക്ക് വിരാമം! മുഖ്യമന്ത്രിയായി ഇന്നേക്ക് രണ്ടു വര്ഷം; കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജിവച്ചു; കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങുന്നത് ഇത് നാലാം തവണ

ബംഗളൂർ:
അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ടുകൊണ്ട് കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജിവച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക വേളയിലാണ് യെദിയൂരപ്പയുടെ രാജി പ്രഖ്യാപനം.
രാജിയില്‍ തനിക്ക് ദുഃഖമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയും തനിക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കി. അവര്‍ക്ക് ഇതില്‍ കൂടുതല്‍ നന്ദി പറയാനാവില്ലെന്നും യെദിയൂരപ്പ പ്രതികരിച്ചു.
നന്നായി പ്രവർത്തിക്കാൻ കഴിഞ്ഞുയെന്നും തന്റെ പ്രവർത്തനങ്ങൾ കര്‍ണാടകയിൽ വികസനത്തിനു കാരണമായി. പാര്‍ട്ടി ഏല്പിക്കുന്ന ഏത് ചുമതലയും താന്‍ കഴിവിന് പരമാവധിയായി ചെയ്യുമെന്നും യെദിയൂരപ്പ പറഞ്ഞു.
കര്‍ണാടകയിലെ പ്രമുഖമായ ലിങ്കായത്ത് സമുദായ അംഗമാണ് 78കാരനായ യെദിയൂരപ്പ. നാല് തവണ കർണാടക മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 2008 ൽ സംസ്ഥാനത്തെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കർണാടക ലോകായുക്ത റിപ്പോർട്ടിൽ പേര് നൽകിയതിനെത്തുടർന്ന് 2011 ൽ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. എന്നാൽ ബെംഗളൂരുവിലെ സെഷൻസ് കോടതി ഈ കേസ് റദ്ദാക്കി. ഇതിനുശേഷം, 2007 ൽ ഒരാഴ്ചയും 2018 ൽ മൂന്ന് ദിവസവും യെദിയൂരപ്പ മുഖ്യമന്ത്രിയായി പ്രവർത്തിച്ചിരുന്നു.