കാണ്ഡഹാര്‍ പിടിച്ചടക്കി താലിബാൻ:രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം നഷ്ടപ്പെട്ട് സർക്കാർ

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. ‘കാണ്ഡഹാര്‍ പൂര്‍ണമായും കീഴടക്കി. മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി,’ താലിബാന്‍ വക്താവ് ട്വീറ്റ് ചെയ്തു.

അഫ്ഗാന്‍ സേന നഗരത്തിന് പുറത്തുള്ള ഒരു സൈനിക കേന്ദ്രത്തിലേക്ക് കൂട്ടത്തോടെ പിന്‍വലിഞ്ഞെന്ന് തോന്നുന്നുവെന്ന് ഒരു പ്രദേശവാസിയും സാക്ഷ്യപ്പെടുത്തി.സര്‍ക്കാരിന് ഇപ്പോള്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം ഫലപ്രദമായി നഷ്ടപ്പെട്ടു. താലിബാന്‍ നഗര കേന്ദ്രങ്ങളിലേക്ക് കഴിഞ്ഞ എട്ട് ദിവസമായി നടത്തുന്ന മിന്നലാക്രമണം അഫ്ഗാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്