കാ​ബൂ​ൾ ഇ​ര​ട്ട ചാ​വേ​ർ സ്ഫോ​ട​നം: മരണസംഖ്യ 110 ആയി

കാ​ബൂ​ൾ:
ഹ​മീ​ദ് ക​ർ​സാ​യി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൻറെ ക​വാ​ട​ത്തി​ലു​ണ്ടാ​യ ഇ​ര​ട്ട ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ലും വെ​ടി​വ​യ്പി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 110 ആ​യി.

സ്ഫോ​ട​ന​ത്തി​ൻറെ ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തു. 13 യു​എ​സ് സൈ​നി​ക​രും 28 താ​ലി​ബാ​ൻ ഭീ​ക​ര​രും സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തേ​യും അ​വ​രു​ടെ അ​ഫ്ഗാ​ൻ പ​ങ്കാ​ളി​ക​ളേ​യും ല​ക്ഷ്യം വ​ച്ചാ​യി​രു​ന്നു സ്ഫോ​ട​ന​മെ​ന്ന് ഐ​എ​സ് വ്യ​ക്ത​മാ​ക്കി.

ആ​ബി ക​വാ​ട​ത്തി​ലാ​യി​രു​ന്നു ആ​ദ്യ സ്ഫോ​ട​നം. അ​മേ​രി​ക്ക​ൻ, ബ്രി​ട്ടീ​ഷ് സൈ​നി​ക​ർ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. തൊ​ട്ട​ടു​ത്തു​ള്ള ബാ​ര​ൺ ഹോ​ട്ട​ലി​നു സ​മീ​പം ര​ണ്ടാ​മ​ത്തെ സ്ഫോ​ട​ന​മു​ണ്ടാ​യി. കാ​ബൂ​ളി​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​നെ​ത്തി​യ ഇ​റ്റാ​ലി​യ​ൻ വി​മാ​ന​ത്തി​നു​നേ​രേ​യും വ്യാ​ഴാ​ഴ്ച വെ​ടി​വ​യ്പു​ണ്ടാ​യി.