കാബൂളിലെ ചാവേർ ആക്രമണം: കൊല്ലപ്പെട്ടത് 12 അമേരിക്കൻ സൈനികർ; അക്രമികൾക്ക് മുന്നറിയിപ്പുമായി ജോ ബെഡൻ

കാബൂൾ:
കാബൂൾ വിമാനത്താവളത്തിനു മുന്നിൽ അമേരിക്കൻ സൈനികർക്കും സാധാരണക്കാർക്കും നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ കർശന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബെഡൻ. ആക്രമണത്തിന് പിന്നിൽ ആരാണെന്നു തിരിച്ചറിഞ്ഞതായും, കർശനമായ മറുപടിയുണ്ടാകുമെന്നും ജോബെഡൻ വ്യക്തമാക്കി. ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി വ്യക്തമാക്കിയ ശേഷമായിരുന്നു ജോബെഡന്റെ പ്രതികരണം. ആക്രമണം നടത്തിയവരും, അമേരിക്കയ്ക്കു ദോഷം ചെയ്യാൻ ആഗ്രഹിക്കുന്നവരും അറിയുക. ഞങ്ങൾ പൊറുക്കില്ല, നാം മറക്കില്ല, നിങ്ങളെ വേട്ടയാടുകയും ഇതിനുള്ള മറുപടി നൽകുകയും ചെയ്യുമെന്നും ബെഡൻ വ്യക്തമാക്കി.