കാ​ബൂ​ൾ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ന്നു; വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ നി​യ​ന്ത്ര​ണം അ​മേ​രി​ക്ക​ൻ സൈ​ന്യം ഏ​റ്റെ​ടു​ത്തു

കാ​ബൂ​ൾ:
ജ​ന​ക്കൂ​ട്ടം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ അ​ട​ച്ച കാ​ബൂ​ൾ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വീ​ണ്ടും തു​റ​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യോ​ടയാണ് വി​മാ​ന​ത്താ​വ​ളം തുറന്നത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​താ​യി അ​മേ​രി​ക്ക​ൻ സൈ​നി​ക ജ​ന​റ​ൽ ഹാ​ങ്ക് ടെ​യ്‌​ല​ർ അ​റി​യി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ സു​ര​ക്ഷ​യ്ക്കാ​യാ​ണ് സൈ​ന്യ​ത്തെ എ​ത്തി​ക്കു​ന്ന​ത്. സൈ​നി​ക​രു​മാ​യു​ള്ള ര​ണ്ടാ​മ​ത്തെ വി​മാ​നം ഉ​ട​ൻ ത​ന്നെ ഇ​വി​ടേ​യ്ക്ക് എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​യ​റി​യ​തോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ളം അ​മേ​രി​ക്ക അ​ട​ച്ച​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻറെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​ത്ത ഏ​ക പ്ര​ദേ​ശമാ​ണ് കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ളം.

അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ൻറെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഈ ​വി​മാ​ന​ത്താ​വ​ളം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​ നി​ന്നു പു​റ​ത്തേ​ക്കു​ള്ള ഏ​ക മാ​ർഗ​മാ​ണ്.