കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ളം അ​ഫ്ഗാ​ന്‍ ജ​ന​ത​യ്ക്ക് തന്നെ കൈ​മാ​റു​മെ​ന്ന് യു​എ​സ്

കാ​ബൂ​ള്‍:
കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ളം അ​ഫ്ഗാ​ന്‍ ജ​ന​ത​യ്ക്ക് തന്നെ കൈ​മാ​റു​മെ​ന്ന് യു​എ​സ്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ യു​എ​സ് സ്‌​റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് വ​ക്താ​വാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.അ​ഫ്ഗാ​നി​ല്‍ നി​ന്നും യു​എ​സ് സേ​ന മ​ട​ങ്ങു​മ്പോള്‍ കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ളം അ​ഫ്ഗാ​ന്‍ ജ​ന​ത​യ്ക്ക് തി​രി​കെ ന​ല്‍​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്.അതേസമയം താ​ലി​ബാ​ന്‍ ഭ​ര​ണം പി​ടി​ച്ച അ​ഫ്​​ഗാ​നി​സ്​​താ​നി​ല്‍ രാ​​​​ജ്യം വി​​​​ടാ​​​​നാ​​​​യി കാ​​​​​ബൂ​​​​​ള്‍ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ന്​ പു​​​​റ​​​​ത്ത്​ ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ലു​​​​ണ്ടാ​​​​യ ഇ​​​​ര​​​​ട്ട ചാ​​​​വേ​​​​ര്‍ സ്​​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 110 ആ​യി. മ​രി​ച്ച​വ​രി​ല്‍ 13 യു.​എ​സ്​ ​സൈ​നി​ക​രും ഉൾപെ​ടും. വ്യാ​​ഴാ​​ഴ്​​​ച വൈ​​കീ​​ട്ട്​ വി​​മാ​​ന​​ത്താ​​വ​​ള ക​​വാ​​ട​​ത്തി​​ന​​രി​​കി​​ലാ​​ണ്​ ഇ​ര​ട്ട സ്​​ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​ത്.

സ്​​ഫോ​ട​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ ഐ.​എ​സ്​ ശാ​ഖ​യാ​യ ‘ഐ.​എ​സ്​-​ഖു​റാ​സാ​ന്‍ പ്ര​വി​ശ്യ’ ഏ​റ്റെ​ടു​ത്തു. അ​ഫ്​​ഗാ​നി​ലെ യു.​എ​സ്​ സൈ​നി​ക​രെ​യും അ​വ​രെ സ​ഹാ​യി​ക്കു​ന്ന​വ​രെ​യു​മാ​ണ്​ ല​ക്ഷ്യ​മി​ട്ട​തെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.