ജനത്തിരക്ക് ; കാബൂളിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

ന്യൂഡല്‍ഹി:
കാബൂളിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി.കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് സര്‍വീസ് റദ്ദാക്കിയത്. വ്യോമാതിര്‍ത്തി അടച്ച  സാഹചര്യത്തില്‍ ചിക്കാഗോയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ എ.ഐ 126 വിമാനവും വഴിതിരിച്ചുവിട്ടു.

ജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വാണിജ്യ സര്‍വീസുകളും മുൻപ് നിര്‍ത്തിവെച്ചിരുന്നു. താലിബാന്‍ ഭരണം തിരിച്ചു പിടിച്ചതോടെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്​ഥരും വിദേശികളും രാജ്യംവിടാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയത് മൂലം അമിതമായ തിരക്ക് അനുഭവപ്പെട്ടിരുന്നു.അഫ്​ഗാനില്‍ താലിബാന്‍ നിയന്ത്രണത്തിലല്ലാത്ത ഏക കേന്ദ്രമാണ്​ കാബൂള്‍ വിമാനത്താവളം. രാജ്യത്തിന്​ പുറത്തേക്ക്​ കടക്കാനുള്ള ഏകമാര്‍ഗത്തിന്‍റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്​.