ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്‌സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി

ന്യൂഡൽഹി:
യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്‌സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുശേഷം 85% ഫലപ്രാപ്തി കാണിച്ചതായി അറിയിച്ച കമ്പനി വ്യാഴാഴ്ചയാണ് അനുമതി തേടി അപേക്ഷ സമർപ്പിച്ചത്. വാക്‌സീൻ എടുത്ത് 28 ദിവസത്തിനുശേഷമായിരിക്കും ഫലപ്രാപ്തി ഉണ്ടാകുക. ഇന്ത്യയിൽ അനുമതി നൽകുന്ന അഞ്ചാമത്തെ കോവിഡ് വാക്‌സീനാണ് ജോൺസൺ ആൻഡ് ജോൺസന്റേത്.