തങ്ങളുടെ സൈന്യത്തെ അഫ്ഗാനിസ്താനിൽ നിന്നും തിരിച്ചു വിളിക്കാനുള്ള തീരുമാനത്തിൽ മാറ്റം ഇല്ലന്ന് ബൈഡൻ

വാഷിങ്ടോൺ :

അഫ്ഗാനിസ്താനിൽ നിന്നും സൈന്യത്തെ തിരികെ വിളിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നു അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. ഓഗസ്റ്റ് 10ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ ആണ് ഈ കാര്യം അറിയിച്ചത്.
ഏകദേശം 90% സൈന്യത്തെയും അഫ്ഗാനിസ്താനിൽ നിന്നും പിൻവലിച്ചതായി പ്രതിരോധ വകുപ്പിന്റെ ആസ്ഥാനം ആയ ദി പെൻറ്റഗൺ അറിയിച്ചു.
20 വർഷങ്ങൾ കൊണ്ട് ഏകദേശം ട്രില്യൺ ഡോളർ അഫ്ഗാനിസ്റ്റാന് വേണ്ടി ചിലവഴിക്കുകയും യുദ്ധത്തിൽ തങ്ങളുടെ ആൾക്കാരെ നഷ്ടപ്പെടുകയും ചെയ്യ്തു കഴിഞ്ഞതായി ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാൻ നേതാക്കൾ ഒന്നിച്ചു നിന്ന് താലിബാന്റെ തീവ്രവാത്തതിന് എതിരായി പ്രവർത്തിക്കേണ്ട സമയം ആയെന്നു അത് അവർക്കും ബോധ്യപെട്ടു തുടങ്ങിയതായും അദ്ദേഹം കൂട്ടി ചേർത്തു. സൈന്യത്തെ പിൻവലിക്കുന്നതിലൂടെ തങ്ങളുടെ കടമ അവിടെ അവസാനിപ്പിക്കുന്നില്ലാനും അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ്‌ തന്റെ തീരുമാനത്തെ ഏറെ അവലോകനം ചെയ്തതായും 20വർഷങ്ങൾക്ക് ശേഷമാണ് തങ്ങളുടെ പൗരന്മാർക്ക് അവരുടെ മാതൃരാജ്യത്തിൽ വരാൻ അവസരം ഒരുങ്ങിയതെന്നും നേരെ വൈറ്റ് ഹൗസ് പ്രെസ്സ് സെക്രട്ടറി ജെൻ പസാക്കി അറിയിച്ചിരുന്നു.