ചികിത്സാ പിഴവ് ; 39 വര്‍ഷം അബോധാവസ്ഥയിൽ ; ഒടുവിൽ ഫ്രഞ്ച് ഫുട്‌ബോള്‍ താരം ജീന്‍ പിയറി ആദംസ് മരണത്തിന് കീഴടങ്ങി

പാരീസ്:
ചികിത്സപ്പിഴവ് മൂലം 39 വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ഫ്രഞ്ച് ഫുട്‌ബോള്‍ താരം ജീന്‍ പിയറി ആദംസ് അന്തരിച്ചു.73 വയസ്സായിരുന്നു.1982-ല്‍ കാലിനു പരിക്കേറ്റതിനെ തുടർന്ന് ഉണ്ടായ ചികിത്സയിലാണ് പിഴവ് സംഭവിച്ചത്. കാലിലെ ശസ്ത്രക്രിയയക്ക് വിധേയനാക്കിയ  ആദംസിനെ അതിന് മുന്നോടിയായി നല്‍കിയ അനസ്‌തേഷ്യയിലെ പിഴവിനെ തുടര്‍ന്ന് മസ്തിഷ്‌കാഘാതം സംഭവിക്കുകയായിരുന്നു.ഇതിനെ തുടർന്ന് 39 വര്‍ഷമാണ് അദ്ദേഹം അബോധാവസ്ഥയില്‍ കഴിഞ്ഞത്.1972-77 കാലഘട്ടത്തില്‍ ഫ്രാന്‍സിനുവേണ്ടി ഇരുപത്തിരണ്ടോളം മത്സരങ്ങളില്‍ പങ്കെടുത്തു. സെന്റര്‍ ബാക്ക് ആയിരുന്ന ആദംസ്, പി എസ് ജി ക്ലബ്ബിനുവേണ്ടി 41 മത്സരങ്ങളും നീസിനായി 126 മത്സരങ്ങളും കളിച്ചു.

1968, 1969 വര്‍ഷങ്ങളില്‍ ചാമ്ബ്യനാറ്റ് ഡി ഫ്രാന്‍സ് അമേച്വര്‍ റണ്ണര്‍ അപ്പായിരുന്നു ആദംസ്.