ഇന്റർനെറ്റ് വേഗതയിൽ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് ജപ്പാൻ; സെക്കൻഡിൽ 319 ടെറാബൈറ്സ് വേഗത

ജപ്പാൻ:
ഇന്റർനെറ്റ് വേഗതയിൽ റെക്കോർഡുകൾ തകർത്തു ജപ്പാൻ നാഷണൽ ഇന്സ്ടിട്യൂട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയിലെ ശാസ്ത്രജ്ഞർ.

ഫൈബർ ഒപ്റ്റിക് ടെക്നോളജിയുടെ സഹായത്തോടെ സെക്കൻഡിൽ 319 ടെറാബൈറ്സ് വേഗതയുള്ള ഇന്റർനെറ്റ് സേവനമാണ് കണ്ടെത്തിയിരിക്കുന്നത്. മുൻപ് ലഭിച്ചിരുന്നതിനേക്കാൾ രണ്ട ഇരട്ടിയാണിത്. സെക്കൻഡിൽ 178 ടെറാബൈറ്റ് വേഗതയുള്ള ഇന്റർനെറ്റ് സേവനം ആയിരുന്നു നേരത്തെ കിട്ടിയിരുന്നത്.

ഒപ്റ്റിക് ഫൈബറിലൂടെ കടത്തി വിടുന്ന സന്ദേശങ്ങൾ തടസങ്ങളില്ലാതെ ഏകദേശം 3001 കിലോ മീറ്റർ സഞ്ചരിക്കും. ഇതിനായി അപൂർവമായ ഭൗമ ധാതുക്കളും, ലാസർ സിസ്റ്റവും, ഒപ്റ്റിക് ഫൈബറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

റിപോർട്ടുകൾ പ്രകാരം, ഒരു സെക്കൻഡിൽ ഏകദേശം 57000ത്തോളം സിനിമ ഡൌൺലോഡ് ചെയ്യാൻ സാധിക്കും.