കല്ലെറിഞ്ഞാലും അക്രമത്തിൽ പങ്കെടുത്താലും ഇനി പാസ്‌പോർട്ടില്ല: കർശന നിയന്ത്രണങ്ങളുമായി ജമ്മു കാശ്മീർ സർക്കാർ

ശ്രീനഗർ:
സംസ്ഥാനത്തിന്റെ ക്രമസമാധാനനില തകർക്കുന്ന തരത്തിലുള്ള കല്ലേറു പോലുള്ള ആക്രമണങ്ങളിലോ, മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നവർക്ക് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പാസ്‌പോർട്ട് പരിശോധനയും സർക്കാർ പദ്ധതികൾക്കും മറ്റ് സേവനങ്ങൾക്കുമുള്ള ക്ലിയറൻസ് നൽകില്ലെന്ന് ജമ്മു കശ്മീർ സർക്കാർ ഉത്തരവിട്ടു.

അത്തരം എല്ലാ പരിശോധനകളും ലോക്കൽ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (സിഐഡി) കശ്മീരിലെ സ്‌പെഷ്യൽ ബ്രാഞ്ച് നിർദ്ദേശിച്ചു. സിസിടിവി ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും അടക്കമുള്ള തെളിവുകൾ പരിശോദിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ, പോലീസിന്റെയും സുരക്ഷാ സേനകളുടെയും സുരക്ഷാ ഏജൻസികളുടെയും രേഖകളിൽ ലഭ്യമായ ക്വാഡ്‌കോപ്റ്റർ ചിത്രങ്ങൾ എന്നിവയും തെളിവായി പരി?ഗണിക്കും. അത്തരം കേസുകളിൽ ഉൾപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും സർക്കാരിന്റെ ഭാ?ഗത്തു നിന്ന് ക്ലിയറൻസ് നൽകുകയില്ലെന്ന് ഉത്തരവിൽ പറയുന്നു.