ജ​മ്മു കാ​ഷ്മീ​രി​ൽ ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ശ്രീനഗർ:
ജ​മ്മു കാ​ഷ്മീ​രി​ൽ ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ത്രാ​ലി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാണ് സൈന്യം വധിച്ചത്.

ശ്യാം ​സോ​ഭി എ​ന്ന ഭീ​ക​ര​നാണ് കൊല്ലപ്പെട്ടത്. അ​തേ​സ​മ​യം കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നു സൈ​ന്യം ഇ​പ്പോ​ഴും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

ഷോ​പി​യാ​നി​ൽ ര​ണ്ട് ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാ​യി ടി​ആ​ർ​എ​ഫ്, ല​ഷ്ക​ർ-​ഇ-​തൊ​യ്ബ സം​ഘ​ട​ന​ക​ളി​ൽ​പ്പെ​ട്ട അ​ഞ്ചു ഭീ​ക​ര​രെ ക​ഴി​ഞ്ഞ ദി​വ​സം സൈ​ന്യം വ​ധി​ച്ചി​രു​ന്നു.