ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 03 ന്റെ വിക്ഷേപണം പരാജയം

ന്യൂഡൽഹി :
മൂന്നാം ഘട്ടത്തില്‍ തകരാര്‍ സംഭവിച്ചതുമൂലമാണ് വിക്ഷേപണം പരാജയപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ 5.45 നായിരുന്നു വിക്ഷേപണം. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച്‌ പഠിക്കാനുള്ള ഉപഗ്രഹമായിരുന്നു ഇ.ഒ.എസ് 03. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലായിരുന്നു വിക്ഷേപണം നടന്നത്.
ജി.എസ്.എല്‍.വി എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം. രണ്ട് തവണ മാറ്റിവെച്ച ദൗത്യമാണ് പരാജയപ്പെട്ടത്. 2017 ന് ശേഷമുള്ള ആദ്യ വിക്ഷേപണമാണ് പരാജയപ്പെട്ടത്.
വിക്ഷേപണം പരാജയപ്പെടാനുള്ള കാരണമെന്താണെന്ന് ഐ.എസ്.ആര്‍.ഒ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.