ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ; വെടിവെപ്പിൽ പാലസ്തീൻ ബാലൻ മരിച്ചു

ടെൽ അവിവ് :
ഗാസയിൽ വ്യോമാക്രമണം ശക്തമക്കി ഇസ്രയേൽ. വെസ്റ്റ് ബാങ്കിലെ ബലാത്ത അഭയാർത്ഥി ക്യാമ്പിൽ റെയ്ഡ് നടത്തിയ സൈനികരെ കല്ലെറിഞ്ഞെന്നാരോപിച്ചാണ് വെടിവെപ്പ് നടന്നത്‌.
വെടിയേറ്റ് പലസ്തീന് ബാലന് ഇമാദ് ഹഷാഷ് (15) കൊല്ലപ്പെട്ടു.ഹമാസിന്റെ ആയുധശാലയും റോക്കറ്റ് വിക്ഷേപണകേന്ദ്രവും തുരങ്കവും ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ പറഞ്ഞു. ഹമാസ് പ്രത്യാക്രമണം നടത്തി. ഗാസ അതിർത്തിയോടു ചേർന്ന് ഇസ്രയേലിലേക്കു പറത്തിവിട്ട ‘തീ ബലൂണുകൾ വീണ് പാടങ്ങൾ കത്തിനശിച്ചതിനു പിന്നാലെയായിരുന്നു ഇസ്രായേൽ വ്യോമാക്രമണം.