‘പെഗാസസ് ദുരുപയോഗപെട്ടോ എന്നത് വിലയിരുത്തും’; കമ്മീഷൻ രൂപീകരിച്ച ഇസ്രായേൽ

ഇസ്രയേലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ദിനംപ്രതി വാർത്തകളിൽ ഇടംപിടിക്കുകയാണ്. മന്ത്രിമാരും, ആക്ടിവിസ്റ്റുകളും, മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി ആളുകൾ ഈ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

പെഗാസസ് സോഫ്റ്റ്‌വെയർ ദുരുപയോഗം ചെയ്യപ്പെട്ടുയെന്ന് തരത്തിലുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ കൂടുതൽ പഠനം നടത്തുന്നതിനായി ഇസ്രായേൽ സർക്കാർ ഒരു കമ്മീഷൻ രൂപീകരിച്ചിരിക്കുകയാണിപ്പോൾ.

പഠന അടിസ്ഥാനത്തിൽ സോഫ്റ്റ്‌വെയർ ഉപയോഗത്തിൽ തിരുത്തലുകൾ വരുത്തേണ്ടതുണ്ടോ എന്നത് പരിശോധിക്കുമെന്നും ഇസ്രായേലിന്റെ മൊസാദ് ചാര ഏജൻസിയുടെ മുൻ ഡെപ്യൂട്ടി തലവൻ പറഞ്ഞു.

ഇസ്രായേൽ ഗവണ്മെന്റിന്റെ അനുമതിയോടെ ഏകദേശം 45 രാജ്യങ്ങളിലേക്ക് എൻ എസ് ഓ ഗ്രൂപ്പ് സോഫ്റ്റ്‌വെയർ നൽകുന്നുണ്ട്. എന്നാൽ, ഇത്തരം കോണ്ട്രാക്ടുകളുമായി ബന്ധപെട്ട വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് എൻ എസ് ഓ യുടെ ചീഫ് എക്സിക്യൂട്ടീവ് ശാലീവ് ഹുലിയോ അറിയിച്ചു. അതേസമയം ഏതേലും സർക്കാരുകൾ ആവശ്യപ്പെട്ടാൽ വിവരങ്ങൾ നല്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. പെഗാസസ് വിഷയത്തിൽ അന്വേഷണം വേണമെന്ന് ഷാലേവ് ഹുലിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.