ആഗോള ഭീകര പട്ടികയിൽ അഞ്ചു പേർ കൂടി: ഐ.എസിലെ തീവ്രവാദി പട്ടികയിലേയ്ക്കു കൂടുതൽ ആളുകളെ ഉൾപ്പെടുത്തി അമേരിക്ക

ന്യൂയോർക്ക്:
ആഗോള ഭീകരരുടെ പട്ടികയിൽ കൂടുതൽ ഭീകരരെ ഉൾപ്പെടുത്തി അമേരിക്ക. വിവിധ ഭീകര സംഘടനകളിൽപ്പെട്ട ഇസ്ലാമിക ഭീകരരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. പുതിയ പട്ടിക അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടു.
ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡറായ ബോനോമദ് മസൂദ് ഒമറുൾപ്പെടെയുള്ളവരെയാണ് പുതുതായി ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ നുസ്രത്ത് അൽ ഇസ്ലാം വൽ മുസ്ലീമിൻ ഭീകരരായ സിദാംഗ് ഹിറ്റ, സലീം ഔൾദ് അൽ ഹസൻ, സൊമാലിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഷബാബ് ഭീകരരായ അലി മുഹമ്മദ് രാഗെ, അബ്ദികാദിർ, മുഹമ്മദ് അബ്ദികാദിർ എന്നിവരാണ് അമേരിക്ക പട്ടികയിൽ ഉൾപ്പെടുത്തിയ മറ്റ് ഭീകരർ. മൊസാമ്പിക്ക്, ടാൻസാനിയ എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളിൽ പ്രതിയാണ് മസൂദ് ഒമർ. വിവിധ രാജ്യങ്ങളിലെ ഭീകരാക്രമണകേസുകളിൽ പ്രതികളാണ് മറ്റ് നാല് പേരും. ഇവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാമ്പത്തിക സ്രോതസ്സുകളുടെയും വ്യക്തികളുടെയും വിവരങ്ങളും അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്.