സാമൂഹ്യമാധ്യമങ്ങളിലൂടെ ഐ.എസ് യുവാക്കളെ ലക്ഷ്യം വെക്കുന്നു; മുന്നറിയിപ്പുമായി എൻ.ഐ.എ

ഡൽഹി:
ഓൺലൈനിലൂടെ യുവാക്കളെ ഐ.എസ് ലക്ഷ്യം വെക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) യുടെ മുന്നറിയിപ്പ്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം വഴിയാണ് ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. ഐഎസിനോട് താൽപര്യം പ്രകടിപ്പിക്കുന്നവരെ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും എൻഐഎ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് 37 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 168 പേർ അറസ്റ്റിലായി. 31 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 27 പ്രതികളെ ശിക്ഷിച്ചു. ഓൺലൈനിലൂടെയുള്ള ഐഎസ് പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ 011-24368800 നമ്പരിൽ ബന്ധപ്പെട്ടാനും എൻഐഎ നിർദേശം നൽകി.