ഐ എസ് ഭീഷണി അവസാനിച്ചിട്ടില്ല ; അവസാന നിമിഷം വരെ കാബൂൾ രക്ഷാ ദൗത്യം തുടരും ; അമേരിക്ക

വാഷിങ്ടൺ :

കാബൂൾ വിമാനത്താവളത്തിൽ ഐ എസ് ഭീഷണി അവസാനിച്ചിട്ടില്ലെന്ന് അമേരിക്ക. ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലും അവസാന നിമിഷം വരെ കാബൂള്‍ രക്ഷാദൗത്യം തുടരുമെന്നും അമേരിക്ക അറിയിച്ചു.അയ്യായിരത്തോളം അമേരിക്കന്‍ പൗരന്മാരാണ് അഫ്ഗാന്‍ വിടാനുറച്ച്‌ കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്.
അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാല് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ പെന്റഗണ്‍ ഇത് തള്ളി. രണ്ടാഴ്ച മുന്‍പ് തുടങ്ങിയ ഒഴിപ്പിക്കലില്‍ ഇതുവരെ ഒരു ലക്ഷത്തി പതിനൊന്നായിരത്തില്‍ കൂടുതല്‍ പേര്‍ അഫ്ഗാനിസ്ഥാന്‍ വിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.