ഏത് നിമിഷവും ഇറാനെ ആക്രമിക്കാൻ തയ്യാർ: ഇസ്രായേൽ പ്രതിരോധ മന്ത്രി

ടെൽ അവീവ്:
തൻ്റെ രാജ്യം ഏതു നിമിഷവും ഇറാനെ ആക്രമിക്കാൻ തയ്യാറാണെന്നും, ഐ എസിനെ തീർക്കാൻ തങ്ങൾക്ക് ഏതാനും നിമിഷം മാത്രം മതിയാകും എന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി. ടെഹ്റാനിൽ എണ്ണക്കപ്പലിന് നേരെയുണ്ടായ ഡോൺ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ പ്രതിരോധമന്ത്രി മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
നേരത്തെ അതെ എന്ന് താങ്കൾക്കെതിരെ ഉണ്ടായ ആക്രമണത്തിൽ ഐക്യരാഷ്ട്രസഭ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇസ്രായേൽ രാജ്യങ്ങൾക്കു മേൽ സമ്മർദം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സിന്റെ അഭിപ്രായങ്ങൾ. ഒമാനിലെ കടലിടുക്കിൽ കിടന്ന് എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടാക്കുകയായിരുന്നു. ഇസ്രയേൽ കോടീശ്വരന് ഉടമസ്ഥതയിലുള്ളതായിരുന്നു കപ്പൽ. ഇസ്രയേലും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങൾ ആക്രമണത്തിൽ ഇറാനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിന് കൃത്യമായ തെളിവുകൾ നൽകാൻ സഖ്യ രാജ്യങ്ങളിൽ ആർക്കും സാധിച്ചിട്ടില്ല.