മനുഷ്യൻ വിനോദം കണ്ടെത്തുമ്പോൾ; അസ്വസ്ഥമാകുന്നത് അനേകം ജീവനുകൾ

കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതോടെ ദശലക്ഷക്കണക്കിന് അമേരിക്കൻ നിവാസികൾ വിനോദ് സഞ്ചാര കേന്ദ്രങ്ങളിൽ തിങ്ങി കൂടുകയാണ്. നാഷണൽ പാർക്കുകളിലെ തിരക്കുകളും ഹോട്ടൽ ബുക്കിങ്ങുകളുടെ കണക്കുകളും ഇതിനു തെളിവുകളാണ്.

മനുഷ്യരുടെ ഇത്തരത്തിലുളള ഇടപെടലുകൾ വന്യജീവികളിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.

കാൽ നടയാത്രക്കാരുടെ സാമിപ്യം 300 അടി ദൂരെ എത്തിയാൽ കൂടി പക്ഷിമൃഗാതികളെ അത് സ്വാധീനിക്കുന്നുണ്ട്. കഴുകൻ, പരുന്ത് തുടങ്ങിയ വലിയ പക്ഷികളെ പോലും 1,300 അടി (400 മീറ്റർ) ദൂരെയുള്ള മനുഷ്യന്റെ സാമിപ്യം സ്വാധീനം ചെയ്യും. എള്ക്ക്, മൂസ് പോലെയുളള വലിയ മൃഗങ്ങളെ പോലും 3300 അടി ദൂരെയുള്ള മനുഷ്യന്റെ സാന്നിധ്യം സ്വാധീനം ചെയുന്നുണ്ട്.

കഴിഞ്ഞ 50 വർഷ കാലയളവിൽ, ഒരുപാട് ജീവികൾ ഭൂമിയിൽ നിന്ന് മണ്മറഞ്ഞിട്ടുണ്ട്. മനുഷ്യന്റെ പ്രവർത്തികൾ മൂലം ഭൂമി ആറാമത്തെ കൂട്ടവംശനാശം നേരിടുകയാണെന്ന് ഗവേഷകർ പറയുന്നു.

എന്നാൽ, ഈ ലോക്കഡോൺ കാലം വന്യജീവികളെയും അവയുടെ അവാസ്ഥ വ്യവസ്ഥയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇസ്താംബൂളിൽ ഡോൾഫിനുകൾ സാധാരണയേക്കാൾ കൂടുതലായി കരയിലേക്ക് എത്തിയതും ദക്ഷിണാഫ്രിക്കൻ തെരുവുകളിൽ പെൻ‌ഗ്വിനുകൾ കൂടുതലായി എത്തിയതും നാം കണ്ടതാണ്. മനുഷ്യൻ തനറെ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ മൃഗങ്ങൾ കൂടുതൽ സ്വതന്ത്രർ ആവുകയായിരുന്നു.

ഔട്ട് ഡോർ വിനോദം, ഹായിക്കിങ്, ക്രോസ്-കൺട്രി സ്കീയിംഗ് എന്നിവ വന്യജീവികളെ പ്രതികൂലമായി ബാധിക്കുമെന്ന് പതിറ്റാണ്ടുകളുടെ ഗവേഷണങ്ങൾ തെളിയിച്ചു കഴിഞ്ഞു. മനുഷ്യരുടെ അനാവശ്യമായ ഇടപെടലുകൾ വന്യജീവികളുടെ ഭക്ഷണം, പാർപ്പിടം, പുനരുൽപാദനം എന്നിവയെല്ലാം ഇല്ലാതാക്കുകയാണ് ചെയുന്നത്.

ചില ജീവികൾ മനുഷ്യരുമായി ഇണങ്ങി ജീവിക്കുമെങ്കിലും എല്ലാ ജീവികളും അങ്ങനെ അല്ല. അതുകൊണ്ട് തന്നെ, ഇത്തരം ജീവജാലങ്ങളിൽ നിന്ന് അവയുടെ അവാസ്ഥ വ്യവസ്ഥയിൽ നിന്നും അകലം പാലിക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധിയായി പഠനങ്ങൾ പറയുന്നത്.