ഇ​ന്തോ​നേ​ഷ്യയിലെ ജയിലിൽ തീപിടുത്തം: 40 പേർ വെന്തു മരിച്ചു

ജ​ക്കാ​ർ​ത്ത:
ഇ​ന്തോ​നേ​ഷ്യയിലെ ജയിലിൽ തീപിടുത്തം. നാൽപത് പേർ വെന്തു മരിച്ചു. ബാ​ൻ​ടെ​നി​ൽ‌ ജ​യി​ലാണ് തീപിടിച്ചത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ടാ​ൻ​ഗെ​റം​ഗി​ലെ ജ​യി​ലി​ൽ സി ​ബ്ലോ​ക്കി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രെ പാ​ർ​പ്പി​ച്ചി​രു​ന്ന ബ്ലോ​ക്കാ​യി​രു​ന്നു ഇ​ത്.

തീ​പി​ടി​ത്തം ഉ​ണ്ടാ​കു​മ്പോ​ൾ‌ എ​ത്ര പേ​രു​ണ്ടാ​യി​രു​ന്നെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.