ടോക്യോ പാരാലിമ്പിക്‌സ്: ഹൈ ജമ്പിൽ ഇന്ത്യയുടെ നിഷാദ് കുമാറിന് വെള്ളി

ടോക്യോ:
ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് രണ്ടാം വെള്ളി. ഹൈ ജമ്പിൽ ഇന്ത്യയുടെ നിഷാദ് കുമാറിലൂടെയാണ് ഇന്ത്യക്ക് രണ്ടാം മെഡൽ ലഭിച്ചത്. 2.06 മീറ്റർ ചാടിയാണ് നിഷാദ് കുമാർ വെള്ളി മെഡൽ കരസ്ഥമാക്കിയത്. ഈ പ്രകടനത്തിലൂടെ ഏഷ്യൻ റെക്കോഡും നിഷാദ് സൃഷ്ടിച്ചു.

അമേരിക്കയുടെ റോഡെറിക് ടൗൺസെൻഡ് സ്വർണ്ണവും ദല്ലാസ് വൈസ് വെങ്കലവും നേടി. 2.15 മീറ്റർ ഉയരം ചാടിക്കടന്നാണ് ടൗൺസെൻഡ് സ്വർണം കരസ്ഥമാക്കിയത്. വൈസ് 2.06 മീറ്റർ ഉയരം ചാടി വെങ്കല മെഡൽ നേടി.

നേരത്തെ വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഭവിന പട്ടേലും വെള്ളി മെഡൽ നേടിയിരുന്നു. ഇതോടെ ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽനേട്ടം രണ്ടായി.