Billion Cheers Jersey’, ലോകകപ്പിൽ ഇന്ത്യ ഇറങ്ങുക പുതിയ ജേഴ്സിയിൽ


ന്യൂഡൽഹി:
ട്വന്റി 20 ലോകകപ്പിന് ഇന്ത്യ ഇറങ്ങുക പുതിയ  ജേഴ്സിയിൽ. ‘Billion Cheers Jersey’ എന്നാണ് പുതിയ ജേഴ്സിക്ക് നൽകിയിരിക്കുന്ന പേര്. കടുംനീല നിറമാണ് ടീമിന്റെ പുതിയ ജേഴ്സിക്ക്.

ബുധനാഴ്ച ബിസിസിഐ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുതിയ ജേഴ്സിയുടെ ചിത്രം പുറത്തുവിട്ടത്. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് പുതിയ ജേഴ്സിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്പോൺസർമാരായ എം.പി.എൽ സ്പോർട്സ് ബുധനാഴ്ച പുത്തൻ ജേഴ്സി പുറത്തിറക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു.