വേഗത്തില്‍ പന്തെറിയുന്ന സ്പിന്നറോ?സെലക്ടർമാരെ പരിഹസിച്ച് ചാഹൽ

യുഎഇ :
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട യുസ്വേന്ദ്ര ചാഹല്‍ സെലക്ടർമാരെ പരിഹസിച്ചു രംഗത്ത്. ചഹലിന്റെ പേരു പരിഗണനയില്‍ ഉണ്ടായിരുന്നെന്നും കുറച്ചുകൂടി വേഗത്തില്‍ പന്തെറിയുന്ന, പിച്ചില്‍നിന്നു വേഗം ആര്‍ജിക്കാനാകുന്ന താരത്തെയായിരുന്നു ആവശ്യം.അതുകൊണ്ടാണ് രാഹുല്‍ ചാഹറിന് അവസരം നല്‍കിയതെന്ന് ഇന്ത്യന്‍ ചീഫ് സിലക്ടര്‍ ചേതന്‍ ശര്‍മ പ്രതികരിച്ചിരുന്നു.

അതേസമയം, ചേതന്‍ ശര്‍മയുടെ പരാമര്‍ശത്തോട് പരോക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് ചഹല്‍. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ ട്വിറ്റര്‍ സന്ദേശത്തിലാണ് ചഹല്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

‘ഐപിഎല്ലിലെ ആദ്യ 30 മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ ടീമുകള്‍ ഈ മാതൃകകള്‍ പിന്തുടുരണമെന്നു തോന്നുന്നു. ടോസ് നേടിയാല്‍ ആദ്യം ബാറ്റു ചെയ്യുക, മീഡിയം പേസര്‍മാര്‍ക്കു പകരം പേസ് ബൗളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തുക, പവര്‍പ്ലേ ഓവറുകളില്‍ ശ്രദ്ധയോടെ ബാറ്റു ചെയ്യുക, കൂടുതല്‍ വേഗത്തില്‍ പന്തെറിയുന്ന സ്പിന്നര്‍മാര്‍ക്കു വിക്കറ്റ് ലഭിക്കാന്‍ സാധ്യത കൂടുതലാണ്’ – ചോപ്ര ട്വിറ്ററില്‍ കുറിച്ചു. ഇതിനു തമാശ രൂപേണ  വേഗത്തില്‍ പന്തെറിയുന്ന സ്പിന്നറോ’ എന്നായിരുന്നു ചഹല്‍ നല്‍കിയ മറുപടി.