സ്വാതന്ത്ര്യദിനം; ഒരുവര്‍ഷം നീളുന്ന ആഘോഷത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സംസ്ഥാന, ജില്ലാ തലങ്ങളില്‍ മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ ഈ മാസം 14ന് ‘ശഹീദ് സമ്മാന്‍’ ദിനം ആചരിക്കാനും തീരുമാനമായിട്ടുണ്ട്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങള്‍ നടന്ന സ്ഥലങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ വീടുകള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യം.