ലീഡ്‌സ് ടെസ്റ്റ്: ഇംഗ്ലീഷ് പേസ് ബൗളർമാരുടെ മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ടീം; 78 റൺസിൻ പവലിയനിലേക്ക്

ലീഡ്‌സ്:
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലീഷ് പേസ് ബൗളർമാരുടെ മുന്നിൽ തകർന്ന് ഇന്ത്യൻ ടീം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ വെറും 78 റൺസിൽ പവലിയനിലേക്ക് മടക്കി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പേസർ ജെയിംസ് ആൻഡേഴ്‌സനും ക്രെയ്ഗ് ഓവർടണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഒലെ റോബിൻസണും സാം കറനും ചേർന്നാണ് ഇന്ത്യയെ തകർത്തത്.

രാ​ഹു​ൽ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യ​പ്പോ​ൾ പു​ജാ​ര ഒ​രു റ​ണ്ണി​നും വി​രാ​ട് കോ​ഹ്‌​ലി ഏ​ഴു റ​ൺ​സു​മാ​യും മ​ട​ങ്ങി. 54 പ​ന്തി​ൽ നി​ന്ന് 18 റ​ൺ​സു​മാ​യി ര​ഹാ​നെ പി​ടി​ച്ച് നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് മു​മ്പ് ത​ന്നെ ഇ​ന്ത്യ​ക്ക് നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ഒ​രു ഭാ​ഗ​ത്ത് വി​ക്ക​റ്റു​ക​ൾ വീ​ണ​പ്പോ​ൾ പി​ടി​ച്ച് നി​ന്ന രോ​ഹി​ത് ശ​ർ​മ​യെ ക്രെ​യ്ഗ് ഓ​വ​ർ​ട്ട​ൺ പു​റ​ത്താ​ക്കി​യ​തോ​ടെ ടീം ​വീ​ണ്ടും പ​ത​റി.

105 പ​ന്തു​ക​ൾ നേ​രി​ട്ട് 19 റ​ൺ​സെ​ടു​ത്താ​ണ് രോ​ഹി​ത് ശ​ർ​മ പു​റ​ത്താ​യ​ത്. ഋ​ഷ​ഭ് പ​ന്ത് (2), ര​വീ​ന്ദ്ര ജ​ദേ​ജ (4), മു​ഹ​മ്മ​ദ് ഷ​മി (0), ജ​സ്പ്രീ​ത് ബും​റ (0) എ​ന്നി​വ​ർ എ​ളു​പ്പം മ​ട​ങ്ങി. പ​ത്താം വി​ക്ക​റ്റി​ൽ ഇ​ഷാ​ന്ത് ശ​ർ​മ​യും സി​റാ​ജും ചേ​ർ​ന്ന് നേ​ടി​യ 11 റ​ൺ​സാ​ണ് സ്കോ​ർ 78ൽ ​എ​ത്തി​ച്ച​ത്.