ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു; പുരുഷ ഹോക്കി സെമിയിൽ ഇന്ത്യക്ക് തോൽവി

ടോക്യോ: ഇന്ത്യൻ പ്രതീക്ഷകൾക്ക് വിരാമം. ഒളിമ്പിക്‌സ് സെമി ഫൈനലിൽ പുരുഷ വിഭാ​ഗം ഹോക്കി മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ബെൽജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ വിജയം.

ബെ​ൽ​ജി​യ​ത്തി​നാ​യി അ​ല​ക്സാ​ണ്ട​ർ ഹെ​ൻ​ഡ്രി​ക്സി​ന് ഹാ​ട്രി​ക് നേ​ടി. 2-1ന് ​ലീ​ഡെ​ടു​ത്ത ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തോ​ൽ​വി. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി മ​ൻ​പ്രീ​ത് സിം​ഗും ഹ​ർ​മ​ൻ പ്രീ​ത് സിം​ഗും ഗോ​ൾ നേ​ടി.

സെമിയിൽ നിന്ന് പുറത്തായെങ്കിലും വെങ്കല മെഡലിനായി ഇന്ത്യക്ക് ഇനിയും മത്സരിക്കാം. ഓസ്‌ട്രേലിയ-ജർമനി മത്സരത്തിൽ പരാജയപ്പെടുന്ന ടീമിനെ ഇന്ത്യ നേരിടും.