ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് ഉടൻ ആരംഭിക്കും ; ടിക്കറ്റ് നിരക്ക് കുറയുവാൻ സാധ്യത

കുവൈറ്റ്:
ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് അമിത നിരക്ക് സംബന്ധിച്ച്
ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതായി കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ്.ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിനു അനുമതി ലഭിച്ച പശ്ചാത്തലത്തില്‍,വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്.സെപ്റ്റ്‌ 8 ബുധനാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക്‌ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക്‌ സര്‍വ്വീസ്‌ ആരംഭിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ഇതോടെ യാത്രാ പ്രശ്നം ഒരു പരിധിവരെ പരിഹാരം കാണുവാനും സാധിക്കുകയും വിമാന ടിക്കറ്റ്‌ നിരക്ക്‌ ഗണ്യമായി കുറയുവാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.