10 ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ കണ്ടയ്‌നറുകള്‍ നൽകി ; കോവിഡ്‌ പശ്ചാത്തലത്തിൽ ഇന്തോനേഷ്യയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ

ന്യൂഡൽഹി :
കോവിഡ്‌ പശ്ചാത്തലത്തിൽ ഇന്തോനേഷ്യയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. 10 ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ കണ്ടയ്‌നറുകള്‍ ഇന്ത്യ ഇന്തോനേഷ്യയിലേക്ക് അയച്ചു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യയുടെ സഹായം. ഐഎന്‍എസ് ഐരാവത് ഉപയോഗിച്ച് ജക്കാര്‍ത്തയിലേക്കാണ് ഇന്ത്യ ഓക്‌സിജന്‍ എത്തിച്ച്‌ നല്‍കിയത്.10 ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജൻ കണ്ടയ്‌നറുകളുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് ഐരാവത് ജക്കാര്‍ത്തയിലെ തന്‍ജുങ് പ്രിയോക് പോര്‍ട്ടില്‍ എത്തിയതായി നാവിക സേനാ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെയും ഇന്തോനേഷ്യയ്ക്ക് ഇന്ത്യ സഹായം നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ 100 മെട്രിക് ടണ്‍ ഉള്‍ക്കൊള്ളുന്ന 5 ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ കണ്ടയ്‌നറുകളും 300 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഇന്ത്യ നൽകിയിരുന്നു.