ഓവല്‍ ക്രിക്കറ്റ് ടെസ്റ്റ് ; വിജയത്തിലേക്ക് പന്തെറിഞ്ഞ് ഇന്ത്യ ; ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച

ഓവൽ :
ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിലേക്ക് പന്തെറിഞ്ഞു ഇന്ത്യ.ലഞ്ചിനുശേഷം രവീന്ദ്ര ജഡേജയുടെയും ജസ്പ്രീത് ബുമ്രയുടെയും ബൗളിംഗ് മികവില്‍ ഇംഗ്ലണ്ടിനെതിരെ ജയതിനാരിക്കെയാണ് ഇന്ത്യ.131-2 എന്ന നിലയില്‍ ല‍ഞ്ചിന് പിരിഞ്ഞ ഇംഗ്ലണ്ടിനെ ലഞ്ചിനുശേഷം അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ പിഴുതാണ് ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കിയത്. ഓവലില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. 19 റണ്‍സോടെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും രണ്ട് റണ്‍സുമായി ക്രിസ് വോക്സുമാണ് ക്രീസില്‍. നാലു വിക്കറ്റ് മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 218 റണ്‍സും ഇന്ത്യക്ക് ജയിക്കാന്‍ നാലു വിക്കറ്റും വേണം.ലഞ്ചിനുശേഷം വിജയത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യം ഞെട്ടിച്ചത് ജഡേജയായിരുന്നു. ജഡേജക്കെതിരെ റിവേഴ്സ് സ്വീപ്പ് പരീക്ഷിച്ച്‌ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ ഹസീബ് ഹമീദിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ജഡേജ ഇംഗ്ലണ്ടിന്‍റെ വിജയപ്രതീക്ഷകള്‍ക്കു മേലെ ആദ്യ ആണി അടിച്ചത്. ആദ്യ ഇന്നിംഗ്സിലെ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായ ഓലി പോപ്പിനെ(2) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കി പിന്നാലെ ജോണി ബോയര്‍സ്റ്റോയെ മനോഹരമായൊരു യോര്‍ക്കറില്‍ ബുമ്ര കൂടാരം കയറ്റി. ബുമ്രയുടെ യോര്‍ക്കറില്‍ ജോ റൂട്ട് തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും മറുവശത്ത് ജഡേജയുടെ സ്പിന്‍ കെണിയില്‍ മൊയീല്‍ അലി വീണു. അക്കൗണ്ട് തുറക്കും മുൻപെ അലിയെ ഷോര്‍ട്ട് ലെഗ്ഗില്‍ സൂര്യകുമാര്‍ യാദവിന്‍റെ കൈകകളിലെത്തിച്ച്‌ ജഡേജ ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.